|    May 30 Tue, 2017 4:32 am
FLASH NEWS

വീണ ജോര്‍ജ് ഇലന്തൂര്‍, നാരങ്ങാനം പഞ്ചായത്തുകളില്‍ വോട്ട് തേടി

Published : 7th April 2016 | Posted By: SMR

പത്തനംതിട്ട: എല്‍ഡിഎഫ് ആറന്മുള മണ്ഡലം സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഇന്നലെ ഇലന്തൂര്‍, നാരങ്ങാനം പഞ്ചായത്തുകളിലാണ് വോട്ടര്‍മാരെ കണ്ടത്.
നെടുവേലി ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരെയും നേരില്‍കണ്ട് വോട്ട് തേടി. പിന്നീട് വാര്യാപുരത്തെത്തിയശേഷം ഇലന്തൂര്‍ ഖാദി ബോര്‍ഡ് ഓഫിസില്‍ ജീവനക്കാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ആശുപത്രി ജങ്ഷനിലും സ്ഥാനാര്‍ഥിയെ കാണാന്‍ ആളുകള്‍ കാത്തുനിന്നു. എന്‍ സജികുമാര്‍, പി ആര്‍ പ്രദീപ്, വി വി വിനോദ്, എം എന്‍ സോമരാജന്‍ എന്നിവര്‍ക്കാപ്പമാണ് വീണ വോട്ടര്‍മാരെ കണ്ടത് മഠത്തുംപടി, വലിയകുളം, കണമുക്ക്, കല്ലേലി, കടമ്മനിട്ട, ആലുങ്കല്‍, നിരന്നകാല, കാഞ്ഞിരപ്പാറ തുടങ്ങിയ ഇടങ്ങളിലായിരുന്നു വോട്ടഭ്യര്‍ഥന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day