|    Dec 17 Sun, 2017 9:55 am
FLASH NEWS
Home   >  Editpage  >  Second edit  >  

വീണ്ടും ശീതയുദ്ധം?

Published : 3rd November 2016 | Posted By: SMR

എംഐ 5 ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയാണ്. ചാരപ്രവര്‍ത്തനമാണ് അവരുടെ മേഖല. ബ്രിട്ടന്‍ സൂര്യനസ്തമിക്കാത്ത മഹാസാമ്രാജ്യത്തിന്റെ അധിപതിയായിരുന്ന കാലത്ത് 107 വര്‍ഷം മുമ്പാണ് എംഐ 5 സ്ഥാപിച്ചത്.
ചാരസംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ദിവസം അതിന്റെ മേധാവി ഒരു മാധ്യമത്തിന് അഭിമുഖം അനുവദിച്ചു. ഡയറക്ടര്‍ ആന്‍ഡ്രൂ പാര്‍ക്കര്‍ ഗാര്‍ഡിയന്‍ പത്രത്തിനാണ് അഭിമുഖം നല്‍കിയത്. പാര്‍ക്കര്‍ പറയുന്നത്, ലോകത്തെ വന്‍ശക്തികള്‍ നേരിടാന്‍ പോവുന്ന മുഖ്യ വിപത്ത് റഷ്യയുടെ കടന്നാക്രമണമാണ് എന്നാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീഷണികള്‍ ഇല്ലെന്നല്ല. പക്ഷേ, അതിനേക്കാള്‍ ഗുരുതരമായ ഭീഷണിയാണ് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തുന്നതെന്നാണ് ബ്രിട്ടിഷ് ചാരസംഘടനയുടെ തലവന്റെ വിലയിരുത്തല്‍.
റഷ്യന്‍ ഭീതി പാശ്ചാത്യ ചാരസംഘടനകള്‍ക്കു പുതിയ അനുഭവമല്ല. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടന്റെ അഫ്ഗാന്‍ ആക്രമണത്തിനു കാരണമായത് ആ പ്രദേശത്ത് റഷ്യ ആധിപത്യം ഉറപ്പിക്കുന്നുവെന്ന ഭീതിയായിരുന്നു. അന്ന് ഇന്ത്യയില്‍ നിന്നു പോയ ബ്രിട്ടിഷ് സൈനികരില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ തിരിച്ചെത്തിയത്. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണം വന്നതോടെ ഭീതി ഇരട്ടിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് യൂനിയനും പാശ്ചാത്യശക്തികളും ഒന്നിച്ചെങ്കിലും യുദ്ധം കഴിഞ്ഞതോടെ അരനൂറ്റാണ്ടു കാലം ശീതയുദ്ധമായിരുന്നു. ഇപ്പോള്‍ റഷ്യ വീണ്ടും പാശ്ചാത്യരുടെ മുഖ്യ ഭീതിയായി മാറുകയാണെന്നു തോന്നുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss