|    Dec 12 Tue, 2017 2:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീണ്ടും വരുന്നു, ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം

Published : 27th November 2015 | Posted By: SMR

കൊളംബോ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം വീണ്ടും വരുന്നു. ശ്രീലങ്കയാണ് ഗ്ലാമര്‍ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുക. ഇരു ക്രി ക്കറ്റ് ബോര്‍ഡുകളും സമ്മതം മൂളിയതോടെയാണ് നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ-പാക് പരമ്പരയ്ക്ക് അരങ്ങൊരുങ്ങിയത്.
അടുത്ത മാസം യുഎഇയില്‍ ഇന്ത്യ-പാക് പരമ്പര നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു. ഇന്ത്യയില്‍ പര്യടനം നടത്താന്‍ പാകിസ്താനും വിസമ്മതിച്ചതോടെയാണ് പരമ്പരയ്ക്കുള്ള വേദിയായി ലങ്കയെ തിരഞ്ഞെടുത്തത്.
അടുത്ത മാസം 15നാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. മൂന്ന് ഏകദിനങ്ങളിലും രണ്ടു ട്വന്റികളിലുമാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുക. 2007നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിച്ചിട്ടില്ല. 2008ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വിള്ളലേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക