|    Jul 21 Fri, 2017 12:20 pm
FLASH NEWS
Home   >  News now   >  

വീണ്ടും മോഹന്‍ഭഗവത് ദൂരദര്‍ശനില്‍, ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്ന് ആവശ്യം

Published : 22nd October 2015 | Posted By: G.A.G

നാഗ്പൂര്‍ : ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിജയദശമി ദിന പ്രസംഗം ദൂരദര്‍ശന്‍ ഇത്തവണയും തത്സമയം സംപ്രേഷണം ചെയ്തു. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ എസ് പ്രവര്‍ത്തകരോട് നടത്തിയ പ്രസംഗമാണ് ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തത്. തന്റെ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എറെ പുകഴ്ത്തിയ മോഹന്‍ഭാഗവത് രാജ്യത്ത്്്് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ന്നതായും വലിയൊരു ഭാവിയിലേക്ക്് ഭാരതം നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെന്നും മോഹന്‍ഭഗവത് പറഞ്ഞു. പാകിസ്താന്റെ ശത്രുതയും ചൈനയുടെ വ്യാപനസ്വഭാവവും വളരുന്ന ഐ എസ് പ്രശ്‌നവും പുറമെനിന്നുള്ള വെല്ലുവിളികളാണെന്നും അതോടൊപ്പം ആഭ്യന്തര വെല്ലുവിളികളും രാജ്യം നേരിടുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന്‍ ചാനല്‍ ആര്‍. എസ്.എസ് മേധാവിയുടെ വിജയദശമിദിന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്്് കഴിഞ്ഞ വര്‍ഷം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക