|    Dec 19 Tue, 2017 4:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വീണ്ടും മല്‍സരിച്ചാല്‍ മിഷേല്‍ പിണങ്ങിപ്പോവുമെന്ന് ഒബാമ

Published : 26th October 2016 | Posted By: SMR

വാഷിങ്ടണ്‍: മൂന്നാംതവണയും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നെങ്കില്‍ ഭാര്യ മിഷേല്‍ വിവാഹമോചനം തേടിയേക്കുമെന്ന് ബറാക് ഒബാമ. അടുത്ത തവണകൂടി സ്ഥാനാര്‍ഥിയാവാന്‍ സാധിച്ചിരുന്നെങ്കിലെന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിനായിരുന്നു ഒബാമയുടെ മറുപടി. ഒബാമ പുറത്തുപോവുക യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായിട്ടായിരിക്കുമെന്ന് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് താനൊരു പ്രസിഡന്റായി തന്നെയാണല്ലോ പുറത്തുപോവുന്നതെന്നായിരുന്നു ഒബാമയുടെ മറുപടി. ചാനല്‍ പരിപാടികളില്‍ ട്രംപിനെ കാണുമ്പോള്‍ ചിരി വരാറുണ്ടെന്നും ഒബാമ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss