|    May 28 Sun, 2017 12:14 pm
FLASH NEWS

വീണ്ടും ബെന്‍ടെക്കെ; ലിവര്‍പൂള്‍ ഏഴാംസ്ഥാനത്തേക്കുയര്‍ന്നു

Published : 1st January 2016 | Posted By: SMR

ലണ്ടന്‍: തുടര്‍ച്ചയായി ര ണ്ടാം മല്‍സരത്തിലും ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്‍ടെക്കെ നിറയൊഴിച്ചപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏക മല്‍സരത്തില്‍ ലിവര്‍പൂളിനു ജയം. എവേ മല്‍സരത്തില്‍ സണ്ടര്‍ലാന്റിനെയാണ് യുര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന റെഡ്‌സ് 1-0നു മറികടന്നത്. ഈ വിജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ ഏഴാംസ്ഥാനത്തേക്കുയരുകയും ചെയ്തു.
ഇതു രണ്ടാമത്തെ കളിയിലാണ് ബെന്‍ടെക്കെയുടെ ഗോളില്‍ ലിവര്‍പൂള്‍ വിജയക്കൊടി പാറിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മല്‍സരത്തില്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയെയും ലിവര്‍പൂള്‍ 1-0ന് തോല്‍പ്പിച്ചിരുന്നു. അന്നും ബെ ന്‍ടെക്കെയുടെ വകയായിരുന്നു നിര്‍ണായക ഗോള്‍.
ലെസ്റ്ററിനെതിരായ കഴിഞ്ഞ കളിയിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് സണ്ടര്‍ലാന്റിനെതിരേ ബെന്‍ടെക്കെയെ കോച്ച് ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഒന്നാംപകുതിയില്‍ ഗോള്‍ നേടാനായില്ലെങ്കിലും രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ ബെന്‍ടെക്കെ ലിവര്‍പൂളിനായി നിറയൊഴിച്ചു. ആദം ലല്ലാനയുടെ ത്രൂബോളില്‍ നിന്നാണ് താരം വലകുലുക്കിയത്. ഫൈനല്‍ വിസിലിനു സെക്കന്റുകള്‍ ശേഷിക്കെ ബെന്‍ടെക്കെയ്ക്കു ടീമിന്റെ രണ്ടാം ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പറുടെ കൈകളിലേക്കടിച്ചു പാഴാക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day