|    Jul 21 Sat, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീണ്ടും ബാഴ്‌സയ്ക്ക് സെല്‍ഫ്‌ഗോള്‍ സമ്മാനം

Published : 29th September 2017 | Posted By: fsq

 

ലിസ്ബണ്‍: എതിരാളികളുടെ സെല്‍ഫ്‌ഗോള്‍ സമ്മാനത്തില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു ജയം. ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ലിസ്ബണില്‍ നിന്നുള്ള സ്‌പോര്‍ട്ടിങ് ക്ലബ്ബിനോടായിരുന്നു ബാഴ്്‌സയുടെ നിറം മങ്ങിയ ജയം. 49ാം മിനിറ്റില്‍ സ്‌പോര്‍ട്ടിങ്ങിന്റെ പ്രതിരോധ നിരയിലെ താരം സെബാസ്റ്റിയന്‍കോര്‍ട്‌സിന്റെ വകയായിരുന്നു ബാഴ്‌സയുടെ ദാനഗോള്‍. സൂപ്പര്‍താരം ലയണല്‍ മെസ്സി തൊടുത്തുവിട്ട ഫ്രീകിക്ക് സുവാരസ് ഗോള്‍പോസ്റ്റിലേക്ക് മറിച്ചു വിട്ടെങ്കിലും കോര്‍ട്‌സിന്റെ സഹായത്താലാണ് പന്ത് ഗോള്‍വല കുലുക്കിയത്. ഈ സീസണിലെ മെസ്സിയുടേയും കൂട്ടരുടേയും തുടര്‍ച്ചായ ഏഴാം ജയം കൂടിയായിരുന്നു ഇത്. അതേ സമയം കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചുവന്ന സ്‌പോര്‍ട്ടിങ്ങിന് ബാഴ്‌സക്കു മുന്നില്‍ അടിതെറ്റുകയും ചെയ്തു.11 ഗോള്‍ശ്രമങ്ങളാണ് ബാഴ്‌സ എതിരാളികള്‍ക്കെതിരേ നടത്തിയതെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. അതേ സമയം ലഭിച്ച അവസരങ്ങളില്‍ സ്‌പോര്‍ടിങ് താരങ്ങളും ബാഴ്‌സയുടെ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തിക്കൊണ്ടിരുന്നു. ഗോള്‍നേടാന്‍ കഴിയാതിരുന്ന ബാഴ്‌സ താരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ആദ്യപകുതിക്ക് ശേഷം നാലാം മിനിറ്റില്‍ സ്‌പോര്‍ട്ടിങ്ങിന്റെ ദാനഗോളെത്തി. മാര്‍കോസ് അക്യൂനോയുടെ ഫൗളിനെത്തുടര്‍ന്ന് ബാഴസക്ക് ഫ്രീകിക്ക് അനുവദിച്ചു. മെസ്സി എടുത്ത ഫ്രീകിക്ക് സുവാരസ് ബോക്‌സിലേക്ക് മറിച്ചു. എന്നാല്‍ പന്തിനെ പ്രതിരോധിക്കാനുള്ള കോര്‍ട്‌സിന്റെ ശ്രമം സ്വന്തം ഗോള്‍ പോസ്റ്റിലേക്കെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss