|    Oct 19 Thu, 2017 12:21 am
FLASH NEWS
Home   >  Sports  >  Cricket  >  

വീണ്ടും പാട്ടുപാടി വിസ്മയിപ്പിക്കാന്‍ ബ്രാവോ; കൂട്ടിന് ധോണിയും കോഹ്‌ലിയും

Published : 21st April 2017 | Posted By: ev sports

 


ബംഗളൂരു: ഐപിഎല്ലില്‍ നൃത്തച്ചുവടുകള്‍കൊണ്ടും പ്രകടനം കൊണ്ടും ആരാധകരുടെ സൂപ്പര്‍ താരമായി മാറിയ ഡ്വെയ്ന്‍ ബ്രാവോ ഇത്തവണ എത്തിയിരിക്കുന്നത് പുതിയ പാട്ടുമായാണ്. പരിക്കിനെത്തുടര്‍ന്ന് ഗുജറാത്ത് ലയണ്‍സിന് വേണ്ടി  കളിക്കാന്‍ സാധിക്കാത്ത ബ്രാവോയുടെ പുതിയ ആല്‍ബത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും നായകന്‍ വിരാട് കോഹ്‌ലിയും ഭാഗമായിട്ടുണ്ട്. ബ്രാവോയുടെ ചലോ ചലോ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ബ്രാവോയ്‌ക്കൊപ്പം  നൃത്തം ചെയ്യുന്ന വിരാട് കോഹ്‌ലിയുടെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബ്രാവോയുടെ ചാംപ്യന്‍ എന്ന ആല്‍ബം വന്‍ ഹിറ്റായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക