|    Jan 17 Tue, 2017 6:44 pm
FLASH NEWS

വീണ്ടും പാക് വെടി; ജവാന്‍ കൊല്ലപ്പെട്ടു

Published : 17th October 2016 | Posted By: SMR

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വെടിവയ്പുണ്ടായത്. റജൗരി ജില്ലയില്‍ ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സേന തിരിച്ചടിച്ചു. പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയതെന്ന് ജമ്മുവിലെ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ആര്‍ക്കും പരിക്കില്ല. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിനു ശേഷം 25ലേറെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക