|    Oct 20 Sat, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വീണ്ടും ന്യൂനമര്‍ദം; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Published : 1st October 2018 | Posted By: kasim kzm

തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുന്നു. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ആറാം തിയ്യതിയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴും എട്ടും തിയ്യതികളില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറു മുതല്‍ മല്‍സ്യബന്ധനത്തിനു പോകരുതെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മല്‍സ്യബന്ധനത്തിനു പോയവര്‍ അഞ്ചാം തിയ്യതിക്കു മുമ്പ് സുരക്ഷിതമായി തീരമണയണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss