|    Oct 19 Fri, 2018 12:19 am
FLASH NEWS
Home   >  National   >  

വീണ്ടും തട്ടിപ്പ്; ഓറിയന്റല്‍ ബാങ്കില്‍ നിന്നും 390 കോടി വെട്ടിച്ചു

Published : 24th February 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: വീണ്ടും ബാങ്ക് തട്ടിപ്പ്. ഓറിയന്റല്‍ ബാങ്കില്‍ നിന്നും 390 കോടി വെട്ടിച്ച് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്ന ആരോപണമാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.


തങ്ങളുടെ ബാങ്കില്‍ നിന്നും 390 കോടി വായ്പയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് നല്‍കിയ പരാതിയിലാണ് നടപടി.അതിനിടെ പിഎന്‍ബി കേസില്‍ നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും എല്ലാ സ്വത്തുകളും കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി. ഇതിനായി കമ്പനി നിയമെ്രെടബ്യൂണലിനെ കമ്പനികാര്യമന്ത്രാലയം സമീപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss