|    Nov 24 Fri, 2017 3:52 am
FLASH NEWS

വീണ്ടും ഡിഫ്തീരിയ : ജില്ലയില്‍ ഈ വര്‍ഷം സ്ഥിരീകരിച്ചത് 17 പേര്‍ക്ക്

Published : 12th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയില്‍ ഈ വര്‍ഷത്തെ പതിനേഴാമത്തെ  ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചു; ചീരാല്‍ സ്വദേശിനിയായ 12 വയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം എട്ടിനായിരുന്നു പനിയും, ചുമയും, തൊണ്ടവേദനയും മൂലം കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏഴാം തീയതിയോടെ കുട്ടിയുടെ സ്വാബ്, പിസിആര്‍ പരിശോധനക്കയക്കുകയും കഴിഞ്ഞദിവസം മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും പരിശോധനഫലം പോസിറ്റീവാണെന്നുള്ള ഫലം വരികയുമായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ വിദഗ്ധചികില്‍സാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് പ്രദേശത്തെ വീടുകളില്‍ ബോധവല്‍ക്കരണം നടത്തുകയും, വാക്‌സിന്‍ നല്‍കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക