|    Feb 21 Wed, 2018 11:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീണ്ടും ട്രോളുമായി വീരേന്ദര്‍ സേവാഗ്‌

Published : 17th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കുറിക്കു കൊള്ളുന്ന ട്രോളുകളും ട്വീറ്റുകളും പോസ്റ്റുകളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സേവാഗിന്റെ ട്രോള്‍ വീണ്ടും ഹിറ്റായി. ഇത്തവണ സേവാഗിന്റെ ട്രോളിനിരയായത് പാക് ക്രിക്കറ്റ് ടീമാണ്. 11 വര്‍ഷം മുമ്പ് 2006ല്‍ പാക്കിസ്താനെതിരേ ലാഹോര്‍ ടെസ്റ്റില്‍ നേടിയ ഡബിള്‍ സെഞ്ച്വറിയെ അനുസ്മരിച്ച താരം കുറഞ്ഞ വാക്കുകളിലൂടെ പാക് താരങ്ങളെ കളിയാക്കിയതാണ് ചര്‍ച്ചയായത്. 182 പന്തില്‍ 200 തികച്ച സേവാഗ് രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടില്‍ 410 റണ്‍സ് സ്‌കോര്‍ ചെയ്തതും ഈ ടെസ്റ്റിലായിരുന്നു. 254 റണ്ണാണ് സേവാഗ് ഇന്നിങ്‌സില്‍ നേടിയത്. 11 വര്‍ഷം മുമ്പ് പാക്കിസ്താനെ കൊന്നുകൊലവിളിച്ചതിന്റെ അനുസ്മരണമാണ് ഇന്ന് എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss