|    Jul 20 Fri, 2018 10:34 am
FLASH NEWS
Home   >  Kerala   >  

വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, നാദിര്‍ഷയ്ക്ക് നെഞ്ചുവേദന

Published : 7th September 2017 | Posted By: G.A.G

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പോലിസ് ചോദ്യം ചെയ്യാന്‍ ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചതായി റിപോര്‍ട്ട്. എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് നാദിര്‍ഷാ ആശുപത്രിയില്‍  ചികില്‍സ തേടിയതിനാല്‍ ചോദ്യം ചെയ്യാന്‍ പോലിസിന് സാധിച്ചില്ല. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലിസ് എന്നാണ് റിപോര്‍ട്ടുകള്‍.
കേസില്‍ നേരത്തേ നാദിര്‍ഷായെ പോലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നാദിര്‍ഷ അടക്കമുള്ളവര്‍ നേരത്തേ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടിയാണ് പോലീസ് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. അതിനിടെ നാദിര്‍ഷ അഭിഭാഷകരുമായി ഇക്കാര്യം സംസാരിച്ചതായും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss