|    Oct 20 Sat, 2018 6:25 am
FLASH NEWS
Home   >  Kerala   >  

വീണ്ടും ‘കുമ്മനടി’: കുമ്മനം ഇത്തവണ കയറിക്കൂടിയത് മാലയ്ക്കുള്ളില്‍

Published : 11th September 2017 | Posted By: shins

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണപരിപാടിയുമായി ബന്ധപ്പെട്ടാണ് ട്രോളുകളെത്തിയത്. കണ്ണന്താനത്തിനെ അണിയിച്ച മാലയ്ക്കുള്ളില്‍ ‘കുമ്മനടി’ച്ചാണ് ഇത്തവണ കുമ്മനം ട്രോളര്‍മാര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. കുമ്മനടി റീലോഡഡ്, എന്താ ചെയ്യാ ശീലമായിപ്പോയയെന്നുമൊക്കെയായിരുന്നു ചിത്രം പുറത്തുവന്നതിനു പിന്നാലെ വന്ന കമന്റുകള്‍. കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ എന്ന ക്യാപ്ഷനോടെ ചിത്രം പലരും ഷെയര്‍ ചെയ്യുകയും ചെയ്തു. നേരത്തെ മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം മെട്രോയില്‍ കയറിയപ്പോഴാണ് ‘കുമ്മനടി’ എന്ന പുത്തന്‍ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ട്രോളര്‍മാര്‍ ഇത് വന്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേരളത്തില്‍ സ്വീകരണം നല്‍കാത്തതും നേരത്തേ വിവാദമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss