|    Jan 24 Tue, 2017 2:31 am

വീണ്ടും കടുവ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 29th November 2015 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ കടുവ വീണ്ടും വളര്‍ത്തുമൃഗത്തെ ആക്രമിച്ചു. നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി പാത ഉപരോധിച്ചു. ധ്യാനകേന്ദ്രത്തിന് സമീപത്തെ പുത്തന്‍പുരയില്‍ വര്‍ഗീസിന്റെ പശുവിനെയാണ് കടുവ ആക്രമിച്ച് പരിക്കേല്‍പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ധ്യാനകേന്ദ്രത്തിനു സമീപം വനത്തോട് ചേര്‍ന്ന പാതയോരത്ത് കെട്ടിയിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു കടുവ ഉള്‍വനത്തിലേക്ക് വലിഞ്ഞു. തുടര്‍ന്നു വനപാലകരും പോലിസും സ്ഥലത്തെത്തി. നാട്ടുകാര്‍ സംഘടിച്ച് റോഡ് ഉപരോധിച്ചു.
സ്ഥലത്തെത്തിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നാട്ടുകാരുടെ സാന്നിധ്യത്തില്‍ വനപാലകരുമായി നടത്തിയ ചര്‍ച്ചയില്‍, കൂടുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കാമെന്നും കടുവാ ഭീഷണി നിലനില്‍ക്കുന്ന വനാതിത്തികളിലെ അടിക്കാടുകള്‍ വെട്ടിനീക്കുമെന്നും വനപാലകര്‍ ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക