|    Jul 18 Wed, 2018 10:16 pm
FLASH NEWS

വീണ്ടും കടുവാ ആക്രമണം : രണ്ടു വളര്‍ത്തുമൃഗങ്ങളെ കൊന്നു

Published : 16th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: മേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ രണ്ടു വളര്‍ത്തുമൃഗങ്ങള്‍ കൂടി ചത്തു. നഗരസഭയിലെ പഴുപ്പത്തൂര്‍ മന്ദംകൊല്ലി തോട്ടുംപള്ളി സദാനന്ദന്റെ രണ്ടു വയസ്സുള്ള മൂരിക്കുട്ടിയെയും നെന്‍മേനി പഞ്ചായത്തിലെ നമ്പിക്കൊല്ലി കഴമ്പ് ആത്താര്‍ രാമകൃഷ്ണന്റെ പശുവിനെയുമാണ് കടുവ കൊന്നത്. സദാനന്ദന്റെ വീടിനോട് ചേര്‍ന്ന ആലയില്‍ കെട്ടിയിരുന്ന മൂരിക്കുട്ടിയെ വ്യാഴാഴ്ച രാത്രി 10.30യോടെയാണ് കടുവ കൊന്നത്. ആലയില്‍ നിന്നു ബഹളംകേട്ട് സദാനന്ദന്‍ പുറത്തുവന്നപ്പോഴേക്കും കടുവ ഇരുളില്‍ ഓടിമറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിന്നിടെ പാപ്ലശ്ശേരി, ചീരാല്‍, മന്ദംകൊല്ലി ഭാഗങ്ങളിലായി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ എണ്ണം ആറായി. വ്യാഴാഴ്ച രാവിലെയാണ് ചീരാല്‍ സ്‌കൂള്‍ കുന്നില്‍ മോയാന്‍കെട്ടിയിരുന്ന പടിഞ്ഞാറെ പനച്ചിയില്‍ ഷംസുവിന്റെ പോത്തിനെ കടുവ കൊന്നു പാതി ഭക്ഷിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss