|    Jul 25 Tue, 2017 10:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീണ്ടും ഉത്തേജക നാണക്കേട്; ധരംഭീറും പരാജയപ്പെട്ടതായി റിപോര്‍ട്ട്

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒളിംപിക്‌സിനു മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യയുടെ ഉത്തേജകമരുന്ന് നാണക്കേട് തുടര്‍ക്കഥയാവുന്നു. പുരുഷ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത്ത് സിങ് ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ട് ഒളിംപിക്‌സിനു പുറത്തായതിനു പിറകെ മറ്റൊരു താരം കൂടി പിടിക്കപ്പെട്ടതായി റിപോര്‍ട്ട്. പുരുഷന്‍മാരുടെ 200 മീറ്ററിലേക്ക് യോ ഗ്യത നേടിയ ധരംഭീര്‍ സിങിനെയാണ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 36 വര്‍ഷങ്ങള്‍ക്കുശേഷം ഒളിംപിക്‌സ് സ്പ്രിന്റിലേക്ക് യോഗ്യത നേടുന്ന ആദ്യ പുരുഷ താരം കൂടിയാണ് ധരംഭീര്‍.
കഴിഞ്ഞ മാസം 11ന് ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രി അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ശേഖരിച്ച സാംപിളുകളാണ് നാഡ പരിശോധനയ്ക്കു വിധേയമാക്കിയത്. താരത്തിന്റെ എ സാംപിള്‍ പോസ്റ്റീവാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ നാഡയോ ദേശീയ അത്‌ലറ്റിക് ഫെഡറേഷനോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം 27കാരനായ ഹരിയാന താരം ഒളിംപിക്‌സിനായി റിയോയിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ധരംഭീറിന്റെ യാത്ര വൈകിപ്പിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക