|    Aug 16 Thu, 2018 7:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; അസമില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published : 12th July 2018 | Posted By: kasim kzm

ഗുവാഹത്തി: വിവാഹത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അസമില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഖോരത്തല്‍ ഗ്രാമത്തിലെ ജറ്റിന്‍ ദാസ് (35) എന്ന തൊഴിലാളിയാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഒരു വിവാഹ സല്‍ക്കാരത്തിനിടയിലാണു സംഭവം. വരനെ സ്വീകരിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ പടക്കം പൊട്ടിച്ചിരുന്നു. എന്നാല്‍ ഇതു ചോദ്യംചെയ്ത ദാസിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
വധുവും പിതാവും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്നു വിവാഹം നടന്നില്ല.
സംഭവത്തെ തുടര്‍ന്നു പ്രതിഷേധവുമായി ഗ്രാമവാസികളെത്തിയതോടെ പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുരക്ഷയ്ക്കായി സിആര്‍പിഎഫ് സേനയെ നിയോഗിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss