|    Aug 19 Sat, 2017 9:13 am
FLASH NEWS
Home   >  Kerala   >  

വീണ്ടും അഭിഭാഷക ഗുണ്ടായിസം: കോടതിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു

Published : 2nd November 2016 | Posted By: Navas Ali kn
advo

ഫയല്‍ ഫോട്ടോ

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ആവര്‍ത്തിക്കപ്പെടുമ്പോഴും അഭിഭാഷകരുടെ ഗുണ്ടായിസം തുടരുന്നു. ചൊവ്വാഴ്ച്ച എറണാകുളം ജില്ലാ കോടതിയില്‍ ജിഷാ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ തടഞ്ഞു. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലിക്ക് അഭിഭാഷകര്‍ തടസ്സം നിന്നത്. ജിഷ കൊലക്കേസിന്റെ വിചാരണ ചൊവ്വാഴ്ച്ചയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കോടതി മുറിക്കുളളില്‍ കടന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു സംഘം അഭിഭാഷകര്‍ ബഹളമുണ്ടാക്കി. അഭിഭാഷകര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രശ്‌നം വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങണമെന്ന് ശിരസ്തദാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വനിതകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക