|    Dec 11 Tue, 2018 4:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീണ്ടും അഫ്രീദി; 14 പന്തില്‍ അര്‍ധ സെഞ്ച്വറി

Published : 2nd December 2018 | Posted By: kasim kzm

ഷാര്‍ജ: ടി10 ക്രിക്കറ്റ് ലീഗില്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയുടെ ബാറ്റിംഗ് വെടിക്കെട്ട്. നോര്‍ത്തേണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ പാക്തൂണ്‍സ് നായകനായ അഫ്രീദി 14 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. ആറാമനായി ബാറ്റിംഗിനിറങ്ങിയ അഫ്രീദി പുറത്താകാതെ 17 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറുമടക്കം 59 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്തൂണ്‍സ് അഫ്രീദിയുടെ വെടിക്കെട്ടില്‍ 10 ഓവറില്‍ അഞ്ച് വിക്കറ്റിന് 135 റണ്‍സാണ് അടിച്ചുകൂട്ടിയത്.
എന്നാല്‍ മറുപടി ബാറ്റില്‍ റോവ്മാന്‍ പവല്‍ തിരിച്ചടിച്ചെങ്കിലും വാരിയേഴ്‌സ് 13 റണ്‍സിന്റെ തോല്‍വി വഴങ്ങി. 10 ഓവറില്‍ നാല് വിക്കറ്റിന് 122 റണ്‍സാണ് വാരിയേഴ്‌സിന് എടുക്കാനായത്. പുറത്താകാതെ 35 പന്തില്‍ ഒമ്പത് സിക്‌സും നാല് ബൗണ്ടറിയും സഹിതം 80 റണ്‍സെടുത്ത പവലിന്റെ പ്രകടനം പാഴായി. 24 റണ്‍സെടുത്ത സിമ്മണ്‍സാണ് രണ്ടക്കം കടന്ന മറ്റൊരു താരം.
മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും ഷറഫുദീന്‍ അഷ്‌റഫ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് ഓവര്‍ എറിഞ്ഞ അഫ്രീദി 25 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss