|    Sep 24 Sun, 2017 3:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീണുകിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

Published : 20th October 2016 | Posted By: SMR

കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ പിന്‍വലിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ബസ് ക്ലീനര്‍ വിനോദ്, വെള്ളിക്കോത്തെ ഇര്‍ഫാന്‍ എന്നിവരെയാണ് ബേഡകം പോലിസ് അറസ്റ്റ് ചെയ്തത്.
ബേത്തൂര്‍പാറ മരുതുംകരയിലെ സതീദേവിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതു സംബന്ധിച്ച്  പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ എസ്ബിടി മാവുങ്കാല്‍ ശാഖയില്‍നിന്ന് രണ്ടുദിവസങ്ങളിലായി 39,000 രൂപ പിന്‍വലിച്ചതായി സന്ദേശമെത്തി. പിന്നീടുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കാര്‍ഡ് കളഞ്ഞുകിട്ടിയ വിനോദ് ആദ്യം 20,000 രൂപ പിന്‍വലിച്ചു. പിന്നീട് കാര്‍ഡ് ഇര്‍ഫാന് കൈമാറി. ഇയാള്‍ 19,000 രൂപ പിന്‍വലിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക