|    Jun 29 Thu, 2017 4:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കും: ഹൈക്കോടതി

Published : 26th October 2016 | Posted By: SMR

കൊച്ചി: ആറന്‍മുള നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി.  ഇതേതുടര്‍ന്ന് ഹരജി ഫയലില്‍ സ്വീകരിക്കുകയും തെളിവെടുപ്പടക്കമുള്ള തുടര്‍നടപടികള്‍ക്കായി അടുത്തമാസം പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചുവെന്നും സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചുണ്ടിക്കാട്ടി വോട്ടറായ വി ആര്‍ സോജി നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.  ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടിലെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക