|    Oct 23 Mon, 2017 4:43 am

വീഡിയോ വൈറല്‍ ഗെയിമുകള്‍ക്കെതിരേ ബോധവല്‍ക്കരണം

Published : 7th August 2017 | Posted By: fsq

 

തൃശൂര്‍: വര്‍ധിച്ചു വരുന്ന മരണകാരണമാകുന്ന വീഡിയോ വൈറല്‍ ഗെയിമുകള്‍ക്കെതിരെ സംസ്‌കൃത ദിനാഘോഷത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ സന്ദേശവുമായി സംസ്‌കൃത അധ്യാപകനും സംസ്‌കൃത വിദ്യാര്‍ഥികളും രംഗത്തെത്തി. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സംസ്‌കൃത അധ്യാപകനായ പി ജെ സ്റ്റൈജുവും മക്കളും സംസ്‌കൃത വിദ്യാര്‍ഥികളുമായ അനന്യ, അമൃത, അഭിഷേക് എന്നിവരാണ് വേറിട്ട സംസ്‌കൃതദിനാഘോഷം നടത്തി മാതൃകയായത്. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും നന്മ നിറഞ്ഞ സന്ദേശമടങ്ങി ഡിവിഡികളും സംസ്‌കൃത പുസ്തകങ്ങളും എല്‍പി വിദ്യാര്‍ഥികളുടെ വീടുകളില്‍ ചെന്ന് വിതരണം ചെയ്താണ് ദിനാഘോഷം വേറിട്ട അനുഭവമാക്കിയത്. മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് സംസ്‌കൃത വിദ്യാഥിയാണ് അനന്യ. കൂനംമൂച്ചി സെന്റ്. തോമസ് യുപി സ്‌കൂളിലെ സംസ്‌കൃത വിദ്യാര്‍ഥികളാണ് അമൃതയും അഭിഷേകും. കൂനംമൂച്ചിയിലെ മുതിര്‍ന്ന പത്ര ഏജന്റായ പി ടി ജെയ്ക്കബിന്റെ പേരകുട്ടിയായ നോവിയയ്ക്ക് പുരാണകഥകളടങ്ങിയ ഡിവിഡി ഒന്നാം ക്ലാസ് സംസ്‌കൃത വിദ്യാര്‍ഥിയായ അഭിഷേക് അമ്പിളി സമ്മാനിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി സംസ്‌കൃത അധ്യാപക ഫോറം ജില്ലാ സെക്രട്ടറിയാണ് പി ജെ സ്റ്റൈജു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക