|    Feb 20 Tue, 2018 3:30 am
FLASH NEWS
Home   >  Kerala   >  

വീഡിയോ കോളിനിടെ ഭാര്യ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Published : 2nd May 2017 | Posted By: shins

കാഞ്ഞങ്ങാട്: ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ വഴക്കിടുന്നതിനിടെ അധ്യാപിക ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് പരപ്പ മലയോരത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ് കഴിഞ്ഞ ദിവസം അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിലായത്.
ഗള്‍ഫിലുള്ള ഭര്‍ത്താവുമായി അധ്യാപിക പിണക്കത്തിലാണ്. ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇരുവരുടെയും വഴക്ക് മൂര്‍ഛിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗുളികകള്‍ ഭര്‍ത്താവിനെ വീഡിയോ കോളില്‍ കാണിച്ച് അധ്യാപിക വിഴുങ്ങിയത്. സംഭവം ഉടന്‍ ഭര്‍ത്താവ് ഫോണില്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അവരാണ് അധ്യാപികയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ അധ്യാപികയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss