|    Feb 20 Tue, 2018 7:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം

Published : 10th May 2017 | Posted By: fsq

 

മുസഫര്‍നഗര്‍: മുസ്‌ലിം യുവതീയുവാക്കളുടെ വിവാഹച്ചടങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നു. മുസഫര്‍നഗറിലെ ശാംലി ജില്ലയിലെ യുവതിയുടെയും സൗദി അറേബ്യയിലെ യുവാവിന്റെയും വിവാഹമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മതപുരോഹിതന്മാര്‍ നടത്തിയത്. വിവാഹം മെയ് 5ന് നടത്താന്‍ നിശ്ചയിച്ചതായിരുന്നു. എന്നാ ല്‍, വരന്‍ മുഹമ്മദ് ആബിദിന് നിശ്ചയിച്ച സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് സാങ്കേതികവിദ്യയുടെ സഹായം ലഭ്യമാക്കിയതെന്ന് വധുവിന്റെ പിതാവ് റെഹാന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss