|    Jun 21 Thu, 2018 7:56 pm
FLASH NEWS
Home   >  National   >  

വീഡിയോകോണ്‍ വായ്പ തട്ടിപ്പ്: ചന്ദ കൊച്ചാറിനു സെബി നോട്ടീസ്

Published : 26th May 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ വായ്പാ ട്ടിപ്പുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിനും സിഇഒ ചന്ദ കൊച്ചാറിനും സെബിയുടെ നോട്ടീസ്.2012ല്‍ വീഡിയോകോണിന് 3250 കോടി രൂപ അനധികൃതമായി വായ്പ നല്‍കിയെന്നാണ് കേസ്.

വായ്പ നല്‍കിയത് വഴി ചന്ദ കൊച്ചാര്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണം ബാങ്ക് അധികൃതര്‍ തള്ളിയിട്ടുണ്ട്.ഓഹരി ഉടമ നല്‍കിയ പരാതിയില്‍ സെബി അന്വേഷണം തുടങ്ങിയിരുന്നു. ബാങ്കിന്റെ ഓഹരിയുടമയായ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss