|    Sep 21 Fri, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട് ശുചീകരിക്കാന്‍ എത്തിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു

Published : 28th August 2018 | Posted By: kasim kzm

റാന്നി: പ്രളയത്തില്‍ അകപ്പെട്ട റാന്നിയിലെ വീടുകളില്‍ ശുചീകരണത്തിനെത്തിയ സംഘത്തിലെ രണ്ടുപേരെ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി. റാന്നി അത്തിക്കയം കക്കുടുമണ്‍ കല്ലുകുളത്ത് സിബി ജോസഫ് (51), പ്ലസ്ടു വിദ്യാര്‍ഥിയായ വയലത്തല കൊച്ചുകാലായില്‍ ജേക്കബിന്റെ മകന്‍ ലെഫ്‌ലിന്‍ (17) എന്നിവരെയാണ് കാണാതായത്.
ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. സ്വര്‍ഗീയ വിരുന്ന് അങ്ങാടി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ മുണ്ടപ്പുഴ ഭാഗത്ത് ശുചീകരണത്തിന് എത്തിയതായിരുന്നു.
മുണ്ടപ്പുഴയുള്ള വീടുകളില്‍ ജോലികള്‍ കഴിഞ്ഞു മറ്റു നാലുപേരോടൊപ്പം രാമപുരം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
കാല്‍ വഴുതി നദിയിലേക്ക് വീഴുകയായിരുന്നു വെന്ന് പറയപ്പെടുന്നു. റാന്നിയില്‍ നിന്നു ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സിബി അത്തിക്കയം കക്കുടുമണ്ണില്‍ വ്യാപാരിയാണ്. ഭാര്യ: സിനി. മക്കള്‍: ജെഫ്‌രി, സ്‌നേഹ, മീര.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss