|    Nov 19 Mon, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

Published : 22nd August 2018 | Posted By: kasim kzm

കോട്ടക്കല്‍: വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് കുഴിപ്പുറം മുണ്ടോത്ത് പറമ്പ സ്വദേശി ചക്കരത്തൊടി ഹമീദിന്റെ മകന്‍ സിനാന്‍ (12) മരണപ്പെട്ടു. രാവിലെ ഉപ്പയുടെയും ജ്യേഷ്ഠന്റെയും കൂടെ അടുക്കളയുടെ പുകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെ സമീപത്തൂടെ കടന്നു പോവുന്ന വൈദ്യുതി ലൈനില്‍ നിന്ന് ജ്യേഷ്ഠന്‍ സല്‍മാന്‍ ഫാരിസിന് വൈദ്യുതാഘാതമേറ്റതോടെ ഉപ്പയും സിനാനും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിനാന് വൈദ്യുതാഘാതമേറ്റ് ജീവന്‍ പൊലിഞ്ഞത്. കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉപ്പ ഹമീദിനും സിനാന്റെ ജ്യേഷ്ഠന്‍ സല്‍മാന്‍ ഫാരിസിനും (19) സാരമായ പരിക്കുപറ്റി. പുത്തൂര്‍ പീസ് സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ് മരണപ്പെട്ട സിനാന്‍. മൂത്ത സഹോദരന്‍: സെമീര്‍. മാതാവ്: റംല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss