|    May 26 Fri, 2017 1:55 am
FLASH NEWS

വീട് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം; സ്റ്റീല്‍ ബോംബ് കണ്ടെടുത്തു

Published : 12th October 2015 | Posted By: swapna en

തലശ്ശേരി: ആള്‍ത്താമസമില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ കണപ്പെട്ട സ്‌ഫോടക വസ്തു വീട്ടുടമ താഴേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തില്‍ പ്രദേശം നടുങ്ങി. പുന്നോല്‍ കുറിച്ചി മൈദ കമ്പനിക്കു സമീപം ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വാസുദേവന്‍ വീട്ടില്‍ രാജേഷിന്റെ പഴയ ഇരുനില വീട്ടിന്റെ ടെറസില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ വലിച്ചെറിയുമ്പോഴാണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. പൊട്ടിയത് സ്റ്റീല്‍ ബോംബാണെന്ന് തിരിച്ചറിഞ്ഞു. കൂട്ടത്തിലുണ്ടായ പൊട്ടാത്ത സ്റ്റീല്‍ ബോംബ് ന്യൂ മാഹി പോലിസ് കസ്റ്റഡിയിലെത്തു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day