|    Jan 21 Sat, 2017 6:58 pm
FLASH NEWS

വീട് വില്‍ക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ വൃദ്ധയ്ക്കു കൊടിയ മര്‍ദനം

Published : 18th October 2016 | Posted By: Abbasali tf

വെള്ളറട: വീടും പറമ്പും വിലയ്ക്ക് നല്‍കാന്‍ തയ്യാറാവാത്ത വൃദ്ധയ്ക്ക് കൊടിയമര്‍ദനം. വൃദ്ധ പരിക്കുകളോടെ ആശുപത്രിയില്‍. ചെമ്പൂര് മുടിപ്പുരവിളാകം വീട് കോളനിയില്‍ ജോയിസ് (67)ആണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം വൈകീട്ട് 5.45 ന് ആയിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി സമീപവാസിയായ മുരുകന്‍ ആശാരി(40)യാണ് വീട്ടില്‍ അതിക്രമിച്ച് കയറി ഇവരെ ക്രൂരമായി മര്‍ദിച്ചത്. വീട് വിലയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തന്നെ സമീപിച്ചിരുന്നതായി വൃദ്ധ പറഞ്ഞു. ആര്യന്‍കോട് പോലിസ് പരിധിയില്‍ കഴിയുന്ന വൃദ്ധയെ ഇതിനുമുമ്പും ഇയാള്‍ ആക്രമിച്ചിട്ടുള്ളതായി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക