|    Jul 24 Mon, 2017 6:19 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വീട് വാടകയ്ക്ക്; താരം ഒളിംപിക്‌സിലാണ്

Published : 8th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഒളിംപിക്‌സിനായി റിയോയില്‍ തങ്ങുന്ന ദിവസങ്ങളിലും വീട് വെറുതെകിടക്കരുത് എന്നു നിര്‍ബന്ധമുണ്ട് പ്രമുഖ അമേരിക്കന്‍ ജിംനാസ്റ്റിക് താരം നാസ്തിയ ലുയ്കിക്ക്. അതിനാലാണ് ഈ ദിവസങ്ങളില്‍ തന്റെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കുമെന്നു കാണിച്ച് താരം സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളത്.
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോവുന്ന ആഗസ്ത് 12 വരെയുള്ള ദിവസങ്ങളിലാണ് എയര്‍ ബിന്‍ബി വിഭാഗത്തില്‍പ്പെടുന്ന ഭവനം ലഭ്യമാവുകയെന്നാണു താരം അറിയിച്ചിട്ടുള്ളത്. ഒറ്റകിടപ്പുമുറി മാത്രമുള്ള വീടിന് 5000 ഡോളറാണു താരം വാടക ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പണം താനെടുക്കില്ല, പകരം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും നാസ്തിയ പറയുന്നു.
2008 ബെയ്ജിങ് ഒളിംപിക്‌സ് അടക്കം ജിംനാസ്റ്റിക്‌സില്‍ അമേരിക്കയ്ക്കായി അഞ്ച് മെഡലുകള്‍ നേടിയ താരമാണു നാസ്തിയ ലുയ്കി.
തന്റെ പ്രതിശ്രുത വരനായ കനേഡിയന്‍ ഹോക്കി താരത്തോടൊപ്പമാണു നാസ്തിയ ഇവിടെ താമസിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക