|    May 23 Tue, 2017 6:13 pm
FLASH NEWS

വീട് നിര്‍മാണത്തിന് അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ അനുമതി നല്‍കിയില്ല

Published : 5th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: വീട് നിര്‍മാണത്തിന് കാഞ്ഞങ്ങാട് നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി ദുരിതത്തില്‍. ആറുമാസം മുമ്പാണ് അതിഞ്ഞാല്‍ എപി ഹൗസിലെ എ പി അബ്ദുല്‍ കരീം വീട് നിര്‍മാണത്തിന് നഗരസഭയില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ച നഗരസഭാ എന്‍ജിനീയര്‍ വിഭാഗത്തെ ഓവര്‍സിയര്‍ ആഗസ്റ്റ് മാസത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും പിന്നീട് ഫയല്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ക്ക് കൈമാറുകയും ചെയ്തു. എന്‍ജിനീയറുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് 30ന് അബ്ദുല്‍ കരീം ഏഴായിരം രൂപ നഗരസഭയില്‍ അടച്ചു. പിന്നീട് പെര്‍മിറ്റിന് വേണ്ടി നിരവധി തവണ നഗരസഭാ ഓഫിസിലെത്തിയെങ്കിലും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. കെട്ടിട പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷനും ലഭിക്കാതായി. പെര്‍മിറ്റ് അപേക്ഷയില്‍ തീരുമാനമെടുത്ത് അത് അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് 30 ദിവസത്തിനകം വേണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്.  ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് അബ്ദുല്‍ കരീം കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്കും മുനിസിപ്പല്‍ റീജ്യനല്‍ ജോയിന്റ് രജിസ്ട്രാര്‍ക്കും തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day