|    Jan 17 Tue, 2017 12:41 am
FLASH NEWS

വീട് തകര്‍ത്ത് മോഷണം; സംഘത്തലവന്‍ പിടിയില്‍

Published : 29th October 2015 | Posted By: SMR

കൊട്ടാരക്കര: കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ തകര്‍ത്തു മോഷണം നടത്തിയ അഞ്ചംഗ സംഘത്തിന്റെ തലവന്‍ പിടിയില്‍. ചിറയിന്‍കീഴ് വൈദ്യന്‍മുക്ക് പണിയ്ക്കക്കുടി വീട്ടില്‍ ജൂനിയര്‍ സുരാജെന്ന സുബാഷ് (26) നെ കൊല്ലം റൂറല്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സംഘത്തിലെ നാല് പേര്‍ മുമ്പ് കടയ്ക്കലില്‍ പിടിയിലായിരുന്നു. ജില്ലയില്‍ പത്തോളം വീടുകളില്‍ മോഷണം നടത്തിയത് ഈ സംഘമാണെന്ന് പോലിസ് പറഞ്ഞു. ഓച്ചിറയിലും കൊട്ടാരക്കരയിലും ലോഡ്ജുകളില്‍ താമസിച്ചായിരുന്നു സംഘത്തിന്റെ മോഷണം. ശാസ്താംകോട്ടയില്‍ നിന്നും മോഷ്ടിച്ച കാറുമായി കടന്ന സംഘത്തിലെ നാല് പേര്‍ കടയ്ക്കലില്‍ പിടിയിലാവുകയായിരുന്നു. വിവിധ മോഷണക്കേസുകളില്‍പ്പെട്ട് ജയിലിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത 13 അംഗ സംഘത്തില്‍പ്പട്ടവരാണ് പ്രതികള്‍. റൂറല്‍ എസ്പി ശശികുമാര്‍, ഡിവൈഎസ്പി അനില്‍ദാസ്, സിഐ ഷൈനുതോമസ്, എസ്‌ഐ ബെന്നിലാലു, ശിശവശങ്കരപ്പിള്ള, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക