|    Oct 23 Mon, 2017 1:39 pm
FLASH NEWS

വീട് കുത്തി തുറന്ന് മോഷണം; രണ്ടു പേര്‍ പിടിയില്‍

Published : 26th August 2016 | Posted By: SMR

കൊല്ലം: കൊല്ലം റെയില്‍വേ ക്വാര്‍്‌ട്ടേഴ്‌സില്‍ വീട് കുത്തി തുറന്ന് സ്വര്‍ണ്ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത രണ്ടു പേര്‍ പിടിയിലായി. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റി തെഫറ്റ് സ്‌ക്വാഡ് ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. കൊല്ലം വടക്കേ വിള കര്‍പ്പൂരം ചേരി പീപ്പിള്‍സ് നഗറില്‍ഷിബു (32) പത്തനാപുരം ഏരൂര്‍ ആലഞ്ചേരി പണ്ടരകോണം വാഴ വിള വീട്ടില്‍ ഷാജി (42) എന്നിവരാണ് പോലിസ് പിടിയിലായത്.ഈ മാസം പതിനഞ്ചാം തിയ്യതിയാണ് പട്ടാപകലാണ് പ്രതികള്‍ നീലകണ്ഠചാരിയുടെ മകന്‍ രാജന്റെ ക്വാര്‍ട്ടേര്‍സില്‍ മോഷണം നടത്തിയത്. കൊല്ലം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശമുള്ള പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് വീട്ടില്‍ ആരുമില്ലാത്ത തക്കത്തില്‍ ജനല്‍ കമ്പി വളച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഇതിനെ തുടര്‍ന്ന് കൊല്ലം നഗരത്തില്‍ നിരീക്ഷണം ശക്തമാക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കുകയും ചെയ്തു. നഗരത്തിലെ പ്രമുഖ മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശേധിച്ചാണ് പോലിസ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക