|    Nov 20 Mon, 2017 3:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട് കുത്തിത്തുറന്ന് 37 പവന്‍ മോഷ്ടിച്ചു

Published : 13th November 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: വീട് കുത്തിത്തുറന്ന് 37 പവന്‍ സ്വര്‍ണവും 7000 രൂപയും മോഷ്ടിച്ചു. ചെത്തിപ്പുഴ വില്ലേജ് അസിസ്റ്റന്റ് വടക്കേക്കര കൈനിക്കര ഖദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സമീപത്തു താമസിക്കുന്ന മാതാവിനു കൂട്ടുകിടക്കാന്‍ വീടുപൂട്ടി പോയതായിരുന്നു ഖദീജ. ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി അറിയുന്നത്. ഭര്‍ത്താവ് അശറഫ് ഗള്‍ഫിലാണ്. ഒരു മാസമായി മാതാവ് താമസിക്കുന്ന സമീപത്തെ വീട്ടിലാണ് ഇവര്‍ രാത്രിയില്‍ ഉറങ്ങാറുള്ളത്. ഇത് അറിയാവുന്നവരാണു മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു. വിരലടയാള വിദഗ്ധരും പോലിസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക