|    Jan 17 Tue, 2017 8:25 am
FLASH NEWS

വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച; 22 പവനും 48,000 രൂപയും കവര്‍ന്നു

Published : 30th August 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. 22 പവനും 48,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. കൊമ്പനാട് വെട്ടുവളവ് ഞറളക്കാട്ടില്‍ വീട്ടില്‍ രാജേഷ് കുര്യാക്കോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച രാജേഷും ഭാര്യ ബില്‍ജോയും മാതാവ് അന്നമ്മയും ചേര്‍ന്ന് പരുമല പള്ളിയില്‍ തീര്‍ത്ഥാടനത്തിനായി പോയ സമയത്താണ് സംഭവം. ശനിയാഴ്ച്ച വൈകീട്ട് വീട് പൂട്ടി പോയ ഇവര്‍ ഞായഴാറ്ച്ച രാത്രി 7.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ബെഡ്‌റൂമിന് സമീപമുള്ള റൂം കുത്തിതുറന്നാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവനും രണ്ട് മേശകളിലായി സൂക്ഷിച്ചിരുന്ന 48,000 രൂപയും മോഷ്ടാക്കള്‍ അപഹരിക്കുകയായിരുന്നു.
ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. സമീപത്തെ ആറ് വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണങ്ങള്‍ നടന്നിരുന്നു. കുറുപ്പംപടി പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക