|    Jul 26 Wed, 2017 6:26 pm
FLASH NEWS

വീട് കുത്തിത്തുറന്ന് മോഷണം: ആറാം പ്രതി പിടിയില്‍

Published : 5th April 2016 | Posted By: SMR

തൊടുപുഴ: തുടങ്ങനാട് വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ ഒളിവിലായിരുന്ന ആറാം പ്രതിയായ തലശേരി പെരിങ്ങത്തൂര്‍ എളളില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന ലിനീഷി(32) നെ തലശ്ശേരി പോലിസിന്റെ സഹായത്തോടെ കാഞ്ഞാര്‍ പോലിസ് അറസ്റ്റ് ചെയ്തു.
തുടങ്ങനാട് വിച്ചാട്ട്കവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് കഴിഞ്ഞ ജനുവരി പതിനേഴിന് അപഹരിച്ചത്.
വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടത്തിയത്.ആറ് പ്രതികള്‍ ഉളള കേസില്‍ നാല് പ്രതികളെ കാഞ്ഞാര്‍ പോലിസ് നേരത്തെ പിടികൂടിയിരുന്നു.
ഇനി അഞ്ചാം പ്രതിയെ കൂടി കണ്ടെത്താനുണ്ട്.കാഞ്ഞാര്‍ സിഐ പി എ തങ്കപ്പന്‍,സിവില്‍ പോലിസ് ഓഫിസര്‍മാരായ വി എസ് സുനില്‍, ശാമുവല്‍ ജോസഫ് എന്നിവര്‍ തലശ്ശേരിയില്‍ എത്തി ഞായാറാഴ്ച വൈകുന്നേരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാഞ്ഞാറില്‍ എത്തിച്ച പ്രതിയെ മോഷണം നടന്ന പനച്ചിനാനിക്കല്‍ ടോമിയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം മുട്ടം കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക