|    May 29 Mon, 2017 10:31 pm
FLASH NEWS

വീട് കുത്തിത്തുറന്ന് കവര്‍ച്ച; പോലിസ് തെളിവെടുപ്പ് നടത്തി

Published : 2nd April 2016 | Posted By: SMR

തളിപ്പറമ്പ്: കോള്‍മൊട്ട കോടല്ലൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത പ്രതിയുമായി പോലിസ് സംഘം തെളിവെടുപ്പ് നടത്തി. കോടല്ലൂരിലെ അധ്യാപകന്‍ അജയകുമാറിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം പൂഞ്ഞാര്‍ സ്വദേശി ബാബു കുര്യക്കോസിനെ(56)യാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീട് കുത്തിതുറക്കാന്‍ ഉപയോഗിച്ച കമ്പി പാര പ്രതി സംഭവ സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്ന് പോലിസിന് കാണിച്ചു കൊടുത്തു. മോഷമം പോയ സ്വര്‍ണവും പണവും കണ്ണൂര്‍ പുതിയതെരുവില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് അധ്യാപകന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് വഡോരയില്‍ വീട് പൂട്ടിപ്പോയപ്പോഴാണ് കവര്‍ച്ച നടന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day