|    Sep 26 Tue, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട് കുത്തിത്തുറന്ന് കവര്‍ച്ച: പണവും സ്വര്‍ണവും കവര്‍ന്നു

Published : 7th August 2017 | Posted By: fsq

 

വടകര: അഴിയൂര്‍ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. കുഞ്ഞിപ്പള്ളി മേഘ്ദിറില്‍ അബുവിന്റെ വീട് കുത്തിത്തുറന്നാണ് രണ്ടു ലക്ഷം രൂപയും ഒരു പവന്‍ വീതമുള്ള രണ്ട് സ്വര്‍ണനാണയവും കവര്‍ച്ച നടത്തിയത്. അബു തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിചരണത്തിനായി ഭാര്യ വീട് പൂട്ടി പോയതാണ്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലും വാതിലും തകര്‍ത്ത ശേഷമാണ് മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും കവര്‍ന്നത്. ഗ്രില്‍ തുറന്നിട്ടത് കണ്ട അയല്‍വാസികളാണ് മോഷണവിവരം പോലിസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രിയിലുള്ള ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ചോമ്പാല്‍ പോലിസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ അഭിലാഷ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക