|    Nov 21 Tue, 2017 6:36 am
FLASH NEWS

വീട് കയറി ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 1st November 2017 | Posted By: fsq

 

ചാലക്കുടി: കൊലപാതക കേസ്സില്‍ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ വീടുകയറി അക്രമിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ രണ്ടു പേരെ ചാലക്കുടി എസ്.ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തു. കുണ്ടുകുഴി പാടം വടക്കേക്കര വീട്ടില്‍ ശ്രീജേഷ്(26), വി.ആര്‍.പുരം മഴുവഞ്ചേരി പാലയ്ക്കല്‍ വീട്ടില്‍ ബെന്‍ദേവസ്സി(27)എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. 2015ല്‍ നിഥിനെന്ന യുവാവിനെ ആക്രമിച്ച് കൊലപാതക ശ്രമം നടത്തിയ കേസ്സില്‍ ബെന്‍ദേവസ്സി പ്രതിയാണ്. ഈ കേസ്സില്‍ വി.ആര്‍.പുരം വൈമേലി വീട്ടില്‍ വൈശാഖ് കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തില്‍ കലാശിച്ചത്. അറസ്റ്റിലായ ശ്രീജേഷിന്റെ പേരില്‍ കഞ്ചാവ് വില്‍പന നടത്തിയതിനും കോടശേരിയില്‍ ചന്ദനമരം മോഷ്ടിച്ചതിനും നിലവില്‍ കേസ്സുകളുണ്ട്. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ പോലിസുകാരായ കെ.കെ.ബേബി, ഡേവീസ് സി.വി, കെ.എ.ജോയ്, മുഹമ്മദ് റാഫി, ബൈജു, സതീശന്‍ എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക