|    Mar 28 Tue, 2017 3:33 pm
FLASH NEWS

വീട് കയറി ആക്രമണം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Published : 30th September 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: തിരുവോണ ദിവസം വീടുകയറി ആക്രമണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായിതൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്ക് പള്ളത്ത് തറയില്‍ ശ്രീ കുട്ടന്‍ എന്ന ദിലീപ് (19), ജയേഷ് ഭവനത്തില്‍ ലാല്‍ എന്ന് വിളിക്കുന്ന ജയേഷ് (23), നഗരൂര്‍ കിഴക്കതില്‍ ജഗദീഷ് (24) എന്നിവരാണ് പിടിയിലായത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടിയൂര്‍ കളീക്കവടക്കതില്‍ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ആണ് ആക്രമണമുണ്ടായത്. പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ആക്രമണം കണ്ട് ഓടിയെത്തിയ പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വടിവാള്‍, ഇരുമ്പ്ദണ്ഡ് എന്നിവ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ ആലേത്ത് വീട്ടില്‍ അനീഷിന് ഗുരുതരമായി പരിക്കേറ്റു. വെട്ടുകൊണ്ട് കൈവിരലുകള്‍ അറ്റ് പോയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ഒരാള്‍ ഉള്‍പ്പെടെ മറ്റ് പ്രതികള്‍ പിടിയിലാകാനുണ്ട്. രാത്രി ഒരു മണിയോട് കൂടിയായിരുന്നു ആക്രമണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day