|    Aug 18 Fri, 2017 2:15 pm
FLASH NEWS

വീട് അടിച്ചുതകര്‍ത്തു ; പീഡനക്കേസില്‍പ്പെടുത്തിയതിനു പിന്നില്‍ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമമെന്ന്

Published : 4th August 2017 | Posted By: fsq

 

മാന്നാര്‍: മകനെ പീഡന കേസില്‍ പെടുത്തിയശേഷം വീടു തകര്‍ത്തതിനു പിന്നില്‍ ഭൂമി തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള പരിശ്രമമാണെന്നു വൃദ്ധ മാതാവും ബന്ധുക്കളും. മാന്നാര്‍ കുട്ടമ്പേരൂര്‍ കാട്ടില്‍ പറമ്പില്‍ പരേതനായ കൃഷണന്‍കുട്ടിയുടെ ഭാര്യ എഴുപത്തിയഞ്ചുകാരിയായ ഈച്ചന്റെയത്ത് കെ.എം. ദേവകിയമ്മ, സഹോദരങ്ങളായ കെ.എന്‍.പീതാംബരന്‍, കെ.എന്‍.പുരുഷോത്തമന്‍ ,മരുമകള്‍ സരസ്വതി രമേശന്‍ എന്നിവരാണ് പീഡനക്കേസ് കെട്ടുകഥയാണെന്നും ഇതിനു പിന്നില്‍, ഭുമി തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള തന്ത്രമാണെന്നുമുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.  ക്ഷയരോഗത്തിനും, മാനസിക പ്രശ്‌നങ്ങള്‍ക്കും ചികില്‍സകള്‍ നടത്തി വരുന്ന മൂത്ത മകന്‍ ശിവാനന്ദന്‍ ഭാര്യയോടും മക്കളോടും ഉള്ള ബന്ധമുപേക്ഷിച്ച് ഒറ്റയ്്ക്ക് താമസിക്കുകയാണ്. അവന്റെ അച്ഛന്റെ അടുത്ത ബന്ധുവിന്റെ 80കാരിയായി യ ഭാര്യയെ പീഡിപ്പിച്ചതായി, അവരുടെ മകള്‍ മാന്നാര്‍പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ശിവാനന്ദന്‍ ഇപ്പോള്‍ കോടതി റിമാന്റ് ചെയ്ത് സബ് ജയില്‍ കഴിയുകയാണ്.  നാളിതുവരെ വീതം വച്ചിട്ടില്ലാത്ത ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിന്റെ എല്ലാവരുടെയും അവകാശത്തില്‍ പെട്ട 68 സെന്റ് പുരയിടമാണ് ഉള്ളത്. ഇതിന്റെയൊരു ഭാഗത്ത് അദ്ദേഹത്തിന്റെ ചേട്ടന്‍ പരേതനായ രാഘവന്റെ വീടുണ്ട്. അതിന്റെ സമീപത്തായിട്ടാണ് ഭര്‍ത്താവ് ഒരു അടുക്കളയും ഒരു മുറിയും, തിണ്ണയും, കടയും ചേര്‍ന്ന ഷെഡ് മുകളില്‍ ഓടും, വശങ്ങളില്‍ പലകയും അടിച്ച് 24 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം അഞ്ചു വര്‍ഷത്തിനു മുന്‍പ് തന്റെ വീട്ടിലെ വീതം വിറ്റ് ഒരു ലക്ഷം രൂപ മുടക്കി പുനരുദ്ധരിച്ചു. വൈദ്യുതിയും ലഭിച്ചു. ഉടമസ്ഥാവകാശവും പഞ്ചായത്ത് രേഖകള്‍ പ്രകാരം ഇപ്പോഴും കൃഷ്ണന്‍കുട്ടിയുടെ പേരിലാണ്. ശിവാനന്ദനെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം 29 നു രാത്രി8 മണിക്കു ശേഷം16 പേരടങ്ങുന്ന സംഘം ഷെഡ് ഉള്‍പ്പടെയുള്ളവയെല്ലാം അടിച്ചു നിരത്തി. കക്കൂസ് കുളിമുറിയുള്‍പ്പടെയുള്ളവയെല്ലാം നശിപ്പിച്ചു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമ പെന്‍ഷന്റെ ഉള്‍പ്പടെയുള്ള വിലപ്പെട്ട രേഖകളെല്ലാം നഷ്ടമായി. ഭിത്തി കെട്ടിയ ഇഷ്ടിക വരെ അടര്‍ത്തിക്കൊണ്ടുപോയി. വൈദ്യുതി മീറ്റര്‍, മെയിന്‍ സ്വിച്ച് എന്നിവ സ്ഥാപിച്ച തൂണ് മാത്രമാണ് നിലനിര്‍ത്തിയത്. എല്ലാ ദിവസവും താന്‍ പോയി മകനു ആഹാരം പാകം ചെയ്തു കൊടുക്കുകയും, വീട്ടുജോലികള്‍ എല്ലാം തീര്‍ത്ത ശേഷമാണ് മടങ്ങി ഇളയ മകളുടെ വീട്ടിലേക്കു വരുന്നതെന്നു ദേവകിയമ്മ പറഞ്ഞു.  മകന്‍ തെറ്റുകാരനാണെങ്കില്‍ അവനു തക്കതായ ശിക്ഷ ലഭിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആവശ്യം.എന്നാല്‍ അതിനു പകരം എന്റേതെന്നു സ്വന്തമായി അവകാശപ്പെടാവുന്നതല ചായ്ക്കു വാനുള്ള ഇടം ഇല്ലാതാക്കി. ഇതോടെയാണ്‌കെട്ടി ചമച്ച പീഡന കഥക്കു പിന്നില്‍ ഭുമി കൈവശപ്പെടുത്തുവാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നുള്ളത് നാട്ടുകാര്‍ക്ക് വ്യക്തമായത്.സമീപവാസികളെല്ലാം താമസ സൗകര്യം നശിപ്പിക്കരുതെന്ന് പലകുറി അഭ്യര്‍ത്ഥിച്ചിരുന്നുവത്രെ. എന്നാല്‍ പരാതി കൊടുത്തതിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുന്നതിനായിട്ടാണ് വീടു തകര്‍ത്ത് സാധന സാമഗ്രികളെല്ലാം കടത്തിയതെന്ന് പീഡിപ്പിച്ചതായി പറയുന്ന വൃദ്ധയുടെ മകള്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക