|    Aug 17 Thu, 2017 1:25 pm
FLASH NEWS

വീട്ടു വളപ്പില്‍ കഞ്ചാവ് കൃഷി; രണ്ടു പേര്‍ കൂടി പിടിയില്‍

Published : 9th August 2017 | Posted By: fsq

 

മാനന്തവാടി: വീട്ടു വളപ്പില്‍ കഞ്ചാവ് മരം വളര്‍ത്തുകയും വീട്ടില്‍ നിന്നും നാടന്‍ചാരായവും വാഷും സൂക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം പിടിയിലായ വീട്ടമ്മ കല്ലുമൊട്ടംകുന്ന് പുത്തന്‍പുരക്കല്‍ ത്രേസ്യാമ്മയുടെ കൊച്ചുമകന്‍ ഷോണ്‍ (22), സുഹൃത്ത് റോഷന്‍ എന്ന ഉണ്ണി(24) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഷോണിനെ തിങ്കളാഴ്ച രാത്രിയും, റോഷനെ ഇന്നലെ രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. ത്രേസ്യാമ്മയെ ഇന്നലെ സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയിരുന്നു. വീടിന്റെ പുറക് വശത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട് കഞ്ചാവുചെടികളാണ് ഇവര്‍ വളര്‍ത്തിവന്നിരുന്നത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. ഇതിന് പുറമെവീട്ടില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് ലിറ്റര്‍ വാഷും അഞ്ഞൂറ് മില്ലി നാടന്‍ ചാരായവും കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക