|    Oct 19 Fri, 2018 7:53 am
FLASH NEWS

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തു

Published : 6th September 2017 | Posted By: fsq

 

വടകര: വെള്ളികുളങ്ങര കക്കാട് ടി.പി സ്മാരക വായനശാല സെക്രട്ടറിയും അധ്യാപകനുമായ സന്തോഷ് പുന്നേരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ക്രിമിനലുകള്‍ അടിച്ചു തകര്‍ത്തു. കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും, കാറിന് കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകന്റെ വാഹനം തകര്‍ത്തതിനു പിന്നില്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ ശക്തികളാണെന്ന് ആര്‍എംപി ഐ ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.സംഭവത്തിന്റെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, നിലവില്‍ യാതൊരുവിധ പ്രശ്‌നങ്ങളും നിലനില്‍ക്കാത്ത പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആര്‍എം പിഐ ഊരാളുങ്കല്‍ ലോക്കല്‍ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss