|    Jan 24 Tue, 2017 10:43 pm
FLASH NEWS

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയും ബൈക്കും കത്തിച്ചു

Published : 12th October 2016 | Posted By: Abbasali tf

നാദാപുരം: വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും ബൈക്കും അഗ്‌നിക്കിരയാക്കി. ചാലപ്രം താഴെ പീടികയില്‍ ഭാസ്‌കരന്റെ ഓട്ടോയും സഹോദരന്റെ ഭാര്യയും സഹകരണ ബാങ്ക് ജീവനക്കാരിയുമായ ഷൈമയുടെ ആക്ടീവ ബൈക്കുമാണ് കത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന് തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഭാസ്‌ക്കരനും ഷൈമയും സിപിഎം അനുഭാവികളാണ്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കിടയില്‍ ഈ പ്രദേശത്തു നിലനില്‍ക്കുന്ന ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് തീവെപ്പെന്ന് പറയപ്പെടുന്നു. നാദാപുരം സിഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജന പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സര്‍വ കക്ഷി യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചു നാദാപുരം അങ്ങാടിയില്‍ ഓട്ടോ തൊഴിലാളികള്‍ പണി  മുടക്കി പ്രകടനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക