|    Jul 24 Mon, 2017 2:21 pm

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ചനിലയില്‍

Published : 29th August 2016 | Posted By: SMR

മേപ്പയ്യൂര്‍: വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചു. കൊടുക്കല്ലൂരിലെ വള്ളുപറമ്പില്‍ ബിപിന്‍ലാലിന്റെ ഉടമസ്ഥതിയുള്ള കെ എല്‍ 56 എഫ് 6075 നമ്പര്‍ ഹുണ്ടായ് ഇയോണ്‍ കാര്‍ ആണ് ശനിയാഴ്ച രാത്രി 12ന് ശേഷം തീയിട്ട് നശിപ്പിച്ചത്.
കാര്‍പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീ ആളിക്കത്തുന്നത് കണ്ടുണര്‍ന്ന വീട്ടുകാര്‍ ആണ് തീയണച്ചത്. മേപ്പയ്യൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ റീന, വൈസ് പ്രസിഡന്റ് കെ ടി രാജന്‍, ജനപ്രതിനിധികളായ ഇ കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ രാജീവന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കാര്‍ വീട്ടുമുറ്റത്ത് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കെ കെ കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. കെ കുഞ്ഞിരാമന്‍, കെ ടി രാജന്‍, കെ രാജീവന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക