|    Jan 19 Thu, 2017 12:19 pm
FLASH NEWS

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു

Published : 28th July 2016 | Posted By: SMR

ചാവക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ അജ്ഞാതര്‍ തീവെച്ചു നശിപ്പിച്ചു. മണത്തല ബേബിറോഡ് പഴയ 14ാം വാര്‍ഡില്‍ പാലക്കല്‍ കലീല്‍ അയല്‍വാസി ആലിപ്പിരി മുഹമ്മദാലി എന്നിവരുടെ  ൈബക്കുകളാണ് തീയിട്ടത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടേയാണ് സംഭവം. കലീലിന്റെ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. കലീലിന്റെ വീട്ടിലെ കാര്‍പോര്‍ച്ചിലാണ് രണ്ടു ബൈക്കുകളും നിര്‍ത്തിയിട്ടിരുന്നത്. തീ ആളിപ്പടര്‍ന്നതോടെ കാര്‍പോര്‍ച്ചിനോട് ചോര്‍ന്ന വീടിന്റെ ജനലിനും നാശം സംഭവിച്ചു. ടയര്‍ പൊട്ടിത്തെറിച്ച ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും ഒരു ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കുത്തേറ്റ് മരിച്ച എ സ് ഹനീഫയുടെ വീടിനടുത്താണ് സംഭവം. ഹനീഫയുടെ സുഹൃത്തുക്കളാണ് ഇരുവരും.
മതാചാര പ്രകാരം ഇന്നലെ ഹനിഫയുടെ ചരമവാര്‍ഷികം ബന്ധുക്കള്‍ ആചരിച്ചിരുന്നു. ചാവക്കാട് പോലിസില്‍ പരാതി നല്‍കി. കുന്നംകുളം ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, അഡിഷനല്‍ എസ്‌ഐ ബാലന്‍എന്നിവരുടെ നേതൃത്വത്തില്‍ പോലിസും വിരലയാള വിദഗ്ദരും അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക