|    Nov 24 Fri, 2017 1:08 pm
FLASH NEWS

വീട്ടുമുറ്റത്തെ അക്വാപോണിക്‌സ് കൃഷിയില്‍നിന്ന് 67 കിലോ മല്‍സ്യം

Published : 10th August 2016 | Posted By: SMR

വൈപ്പിന്‍: വീട്ടുമുറ്റത്തു നടത്തിയ അക്വാപോണിക്‌സ് കൃഷിയില്‍നിന്ന് 67 കിലോഗ്രാം മല്‍സ്യം. പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വടക്കേടത്ത് ശശിധരന്റെ വീട്ടുവളപ്പില്‍ നടത്തിയ മല്‍സ്യകൃഷിയിലാണ് ഇത്രയും വിളവെടുപ്പുണ്ടായത്.
ഗിഫ്റ്റ് തിലാപ്പിയ മല്‍സ്യമാണ് വിളവെടുത്തത്. കിലോഗ്രാമിന് 250 രൂപ നിരക്കില്‍ മല്‍സ്യം അപ്പോള്‍ത്തന്നെ വിറ്റുപോയി. കൃഷിടാങ്കിനോടുബന്ധിച്ച് കരിങ്കല്‍ മെറ്റല്‍ ബെഡില്‍ വിളഞ്ഞ ജൈവപച്ചക്കറി ബാങ്കിന്റെ സ്റ്റാളിലെത്തിച്ചു വില്‍പന നടത്തി.
വിഷരഹിത പച്ചക്കറിയും മല്‍സ്യവും വീട്ടുമുറ്റത്ത് എന്ന പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് അക്വാപോണിക്‌സ് മല്‍സ്യകൃഷി യൂനിറ്റുകള്‍ ആരംഭിച്ചത്. 16 കര്‍ഷകര്‍ക്ക് 20,000 രൂപ വീതം ബാങ്ക് പലിശരഹിതവായ്പ നല്‍കി. ഈ നൂതന മല്‍്യകൃഷി വ്യാപിപ്പിക്കുന്നതിനായി 34 കര്‍ഷകര്‍ക്കുകൂടി പലിശരഹിത വായ്പ നല്‍കുമെന്ന് പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്‍ അറിയിച്ചു.
താല്‍പര്യമുള്ള അംഗങ്ങള്‍ ബാങ്ക് ഹെഡാഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ കൃഷിരീതിയെക്കുറിച്ച് എംപിഇഡിഎയില്‍നിന്ന് സൗജന്യപരിശീലനവും ഫിഷറീസ് വകുപ്പില്‍നിന്നുള്ള രജിസ്‌ട്രേഷനും ലഭ്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മയ്യാറ്റില്‍ സത്യന്‍, ആലങ്ങാട് ബ്ലോക്ക് മുന്‍ പ്രസിഡന്റ് പി ആര്‍ രഘു, ഫിഷറീസ് വകുപ്പ് അസി. പ്രോജക്ട് ഓഫിസര്‍ ജസ്റ്റിന്‍, കൃഷി ഓഫിസര്‍ ആര്‍ സോണിയ, ബാങ്ക് സെക്രട്ടറി കെ എം മേരി, ശശിധരന്‍ വടക്കേടത്ത്, ഭരണസമിതി അംഗം ഇ കെ ബാബു, പഞ്ചായത്തംഗങ്ങളായ രാധിക സതീഷ്, ഇ കെ ജയന്‍, ഷൈജ ജോഷി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക