|    Feb 25 Sat, 2017 1:04 pm
FLASH NEWS

വീട്ടുതടങ്കലിലാക്കി മര്‍ദിച്ച കേസ്; പ്രതികള്‍ റിമാന്‍ഡില്‍

Published : 3rd November 2016 | Posted By: SMR

മരട്: വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ കൊച്ചി പോലിസ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നെൂര്‍ സ്വദേശികളായ അബി(35), ഭരതന്‍ ഷിജു(40), കൊഞ്ച് സലാം എന്ന സലാം(42), പള്ളുരുത്തി സ്വദേശി റംഷാദ്(35)എന്നിവരെ ഇന്നലെ പോലിസ് മരട് കോടതിയില്‍ ഹാജരാക്കി കാക്കനാട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
എന്നാല്‍, പ്രതികളിലൊരാളായ സലാം സംഭവം നടക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഇയാളുടെ പാസ്‌പോട്ട് ഇതിന് തെളിവാണെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവ് പോലിസിന് എഫ്‌ഐആറില്‍ ചേര്‍ക്കാനോ കോടതിയില്‍ ഹാജരാക്കാനോ ഇതുവരെ സാധിച്ചില്ല. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
കേസിലെ ഒന്നും രണ്ടും പ്രതികളായ മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പിലും നഗരസഭാ കൗണ്‍സിലറായ ജിന്‍സണ്‍ പീറ്റര്‍ എന്നിവരും പിടികൂടാനുള്ള മറ്റ് പ്രതികളുമാണ് ഒളിവില്‍ കഴിയുന്നത്. എന്നാല്‍, പ്രതികളിലൊരാളായ സലാമുമായി സംഭവസമയങ്ങളില്‍ 63 തവണ ഫോണില്‍ ബന്ധപ്പെതായുള്ള വിവരങ്ങള്‍ പൊലിസിനു ലഭിച്ചുവെന്നും ഈ സമയങ്ങളില്‍തന്നെ മുന്‍ മന്ത്രി കെ ബാബു നിരവധി തവണ ആന്റണി ആശാംപറമ്പിലുമായി ഫോണില്‍ ബന്ധപ്പെ വിവരങ്ങളും പൊലിസിന് ലഭിച്ചതായാണ് വിവരം.
അതേസമയം മരട് മണ്ടലം കോണ്‍ഗ്രസ്സ് ഐ കമ്മിറ്റി പ്രസിഡന്റും നഗരസഭ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍ പറമ്പിലിനേയും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനേയും കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളുടെയും, കേസിന്‍േറയും പശ്ചാത്തലത്തില്‍ ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക